കല്ലമ്പലം : ദേശീയപാതയിൽ നാവായിക്കുളം വലിയ പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.

കാർ യാത്രികരായ നാവായിക്കുളം പണയിൽ വീട്ടിൽ കല(40), മക്കളായ ശങ്കർ(20), ആര്യ(12), കലയുടെ സഹോദരിയുടെ മകൾ കീർത്തന(11) എന്നിവർക്കും അപകടസമയത്ത് അതുവഴി പോകുകയായിരുന്ന ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്.

കല്ലമ്പലം ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിർദിശയിലൂടെ ബസിനെ മറികടന്നുവന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിനെ മറികടന്നുവന്ന കാർ കലയും മക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു.

ഇതിലൊരു കാർ തട്ടി ബൈക്ക് മറിഞ്ഞാണ് ബൈക്ക് യാത്രക്കാരനു പരിക്കേറ്റത്. ഇരുകാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ തകർന്ന കാറുകൾ