വട്ടിയൂർക്കാവ് : പേരൂർക്കട സ്റ്റേഷനിലെ പതിമൂന്നോളം പോലീസുകാർ കോവിഡ് ബാധിച്ച് ചികിത്സയിൽ. ഒരു മാസത്തിനിടയിലാണ് ഒരു എസ്.ഐ. ഉൾപ്പെടെ ഇത്രയധികം പോലീസുകാർക്ക് രോഗം ബാധിച്ചത്. ഇവരെല്ലാം വീടുകളിൽ ചികിത്സയിലാണ്. മറ്റു സ്റ്റേഷനുകളിൽനിന്നും ട്രാഫിക്കിൽ നിന്നുമെല്ലാം പോലീസുകാരെ എത്തിച്ചാണ് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ടുപോകുന്നത്. ഒരു മാസത്തിനിടയിലെ രോഗവ്യാപനത്തെത്തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും അടിയന്തരമായി കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.