പാലോട് : സത്യസായി സേവാസംഘടന ജില്ലയിൽ നടപ്പാക്കുന്ന രണ്ടാമത്തെ മൊബൈൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ പാലോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു കൈമാറി.

സത്യസായി സേവാ സംഘടന സംസ്ഥാന കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണനിൽനിന്ന്‌ വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി.കോമളവും മെഡിക്കൽ ഓഫീസർ ഡോ. ജോർജ് മാത്യുവും ചേർന്ന് ഏറ്റുവാങ്ങി.

വാർഡ് അംഗം രാജ്കുമാർ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൻ ദീപാമുരളി, നന്ദിയോട് സതീശൻ, സത്യസായി സേവാസമിതി ജില്ലാ പ്രസിഡന്റ് ഒ.പി.സജീവ്കുമാർ, കൺവീനർ ജയചന്ദ്രൻ, മെഡിക്കൽ ഇൻചാർജ് നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.