വെമ്പായം : പെട്രോൾ, ഡീസൽ വിലവർധനവിനെതിരേ യൂത്ത് കോൺഗ്രസ്‌ വെമ്പായം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർധിച്ച അധിക നികുതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട്‌ വെമ്പായം പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ ധർണ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കാരംകോട് ഷെരിഫ്, ഡി.സി.സി. ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഭിജിത്ത് എസ്.കെ., നന്നാട്ടുകാവ് ഫൈസൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ.ഷെരിഫ്, അരശുംമുട് ജോൺ തുടങ്ങിയവർ സംസാരിച്ചു.