തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. 15 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രന്ഥശാലയും വായനശാലയും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് സെക്രട്ടറി കെ.പി.സതീഷ് അറിയിച്ചു.