കടയ്ക്കാവൂർ : കടയ്ക്കാവൂർ തെക്കുംഭാഗം തോണ്ടലിൽ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. 18-ന് സമാപിക്കും.

14-ന് രാവിലെ 10-ന് വിശേഷാൽ നാഗരൂട്ട്. 15-ന് രാവിലെ 7.30-ന് ഗുരുവായൂരപ്പന് തൃക്കൈ വെണ്ണ, കദളിപ്പഴനിവേദ്യം. 16-ന് രാവിലെ 8-ന് സമൂഹ മൃത്യുഞ്ജയ ഹോമം. 17-ന് രാവിലെ 8-ന് ശനീശ്വര ഹോമം, വൈകീട്ട് 7.30-ന് പള്ളിവേട്ട. 18-ന് രാവിലെ 9-ന് ക്ഷേത്ര പൊങ്കാല. വൈകീട്ട് 8-ന് ആറാട്ട്, തുടർന്ന് തൃക്കൊടിയിറക്ക്, വടക്കുംപുറത്ത് കുരുതി.