അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് വാക്കംകുളം പ്രദേശത്ത് വീടുകൾക്കുനേരേ ആക്രമണം. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അക്രമമുണ്ടായത്. അഞ്ചുതെങ്ങ് വാക്കംകുളം കുളത്തിൻകര വീട്ടിൽ ശാന്ത, കോങ്കണ്ണി വിളാകം വീട്ടിൽ ശകുന്തള എന്നിവരുടെ വീടിനു നേരേയായിരുന്നു ആക്രമണം.

ഇവരുടെ വീടുകളുടെ ജനൽ ചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തു. രണ്ടുപേരും സഹോദരങ്ങളും വിധവകളുമാണ്. ശാന്ത ഒറ്റയ്ക്കും ശകുന്തള മകനോടൊപ്പവുമാണ് താമസം. അഞ്ചുതെങ്ങ് പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇരുവരും അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്തു.

അഞ്ചുതെങ്ങിൽ മുൻപുണ്ടായ അക്രമസംഭവങ്ങളുമായി ഞായറാഴ്ചയിലെ സംഭവത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമം സംഭവിച്ച് ശാന്തയും ശകുന്തളയും വനിതാ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി അഞ്ചുതെങ്ങിലും പരിസരപ്രദേശങ്ങളിലും അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

മാസങ്ങൾക്കു മുൻപാണ് അഞ്ചുതെങ്ങിലും കായിക്കരയിലും കടയ്ക്കാവൂരിലുമായി അക്രമികൾ വസ്ത്രവ്യാപാരി ഉൾപ്പെടെയുള്ളവരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അഞ്ചുതെങ്ങിൽ അക്രമികൾ എറിഞ്ഞുതകർത്ത വീടുകളുടെ ജനാലകൾ