ആറ്റിങ്ങൽ : അനുമതിയില്ലാതെ നഗരസഭാ പരിധിയിൽ ബിരിയാണി വില്പന നടത്തിയ വാഹനവും ബിരിയാണിയും നഗരസഭാധികൃതർ പിടിച്ചെടുത്തു. നാട്ടുകാരും ഹോട്ടലുടമകളും നഗരസഭാധ്യക്ഷൻ എം.പ്രദീപിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചന്തകൾ അടച്ചിടുകയും വഴിയോരക്കച്ചവടം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കടകൾക്ക് പ്രവർത്തനത്തിനു സമയക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്. കൺടെയ്‌ൻമെന്റ് സോണുകളിൽ നിന്നാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ വരുന്നതെന്ന് അധികൃതർ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ജെ.എച്ച്.ഐ.മാരായ അഭിനന്ദ്, മുബാരക്ക് എന്നിവരാണ് പരിശോധന നടത്തി വാഹനം പിടിച്ചെടുത്തത്. നിയമലംഘനം നടത്തുന്നവർക്കെതിരേ കടുത്ത നടപടികളുണ്ടാകും.