തിരുവനന്തപുരം : നോവലിസ്റ്റും നാടകപ്രവർത്തകനുമായ കെ.ജെ.ബേബിയുടെ ‘കുഞ്ഞിമായീൻ എന്തായിരിക്കും പറഞ്ഞത്’ എന്ന നാടകം തിങ്കളാഴ്ച വൈകുന്നേരം 5.30-ന് തൈക്കാട് ഭാരത് ഭവനിൽ അരങ്ങേറും. ഈ ഒറ്റയാൾ നാടകത്തിൽ ബേബിതന്നെയാണ് നടനും. ഹ്യൂമൻസ് ആണ് സംഘാടകർ.

ശിപായിലഹളക്കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തെ വിമർശിച്ചതിനു തടവിലാക്കപ്പെട്ട തലശ്ശേരിയിലെ കുഞ്ഞിമായീന്റെ ജീവിതമാണ് ബേബി പുനരാവിഷ്കരിക്കുന്നത്.

ബേബിയുടെ ഏറ്റവും പുതിയ നോവലായ ഗുഡ് ബൈ മലബാറിൽ കുഞ്ഞിമായീനും കഥാപാത്രമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ കർഷകർ നരിടേണ്ടിവന്ന ക്രൂരതകളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ് ഒന്നര മണിക്കൂർ നീളുന്ന ഈ നാടകം.