നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസം കോട്ടാർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഉൾപ്പെടെ 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്റ്റേഷൻ എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. കന്യാകുമാരി പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ്.ഐ.യും കോവിഡ് ബാധിച്ച് നാഗർകോവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

കേരളത്തിൽ നിന്നെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലാ അതിർത്തിയായ കളിയിക്കാവിളയിൽ പരിശോധന ശക്തമാക്കി. എന്നാൽ, മറ്റ്‌ അതിർത്തികളിൽ പരിശോധന നാമമാത്രമായിട്ടാണ് നടക്കുന്നത്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.