വെഞ്ഞാറമൂട് : കാറിടിച്ച് കാൽനടയാത്രികന് പരിക്ക്. മൈലമൂട് കോട്ടയപ്പൻകാവ് അരുൺ ഭവനിൽ ബാബു(54)വിനാണ് പരിക്കേറ്റത്.

ഞായറാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെ സംസ്ഥാനപാതയിൽ കീഴായിക്കോണത്ത് വച്ചായിരുന്നു അപകടം.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു.

പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.