തിരുവനന്തപുരം : ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് രാധാ വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.സജീവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്.സതികുമാർ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി.രവീന്ദ്രൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. സതീഷ് കുമാർ, ലേഖാ റാണി എന്നിവർ സംസാരിച്ചു.