തിരുവനന്തപുരം : കൃത്യമായ രേഖകൾ സമർപ്പിച്ചെങ്കിലും കെ.എസ്.ആർ.ടി.സി. മുൻ ജീവനക്കാരന്റെ പെൻഷൻ നിഷേധിച്ചതായി പരാതി. പാപ്പനംകോട് അമൃതനഗർ സ്വദേശി ഭരതന്നൂർ ശിവരാജനാണ് സിറ്റി ഡിപ്പോ അധികൃതർക്കെതിരേ കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് പരാതി നൽകിയത്. കഴിഞ്ഞ ജനുവരിയിലെ പെൻഷനാണ് ഇനിയും നൽകാത്തതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ലൈഫ് സർട്ടിഫിക്കറ്റ് കൃത്യമായി ഹാജരാക്കാത്തതാണ് പെൻഷൻ വിതരണം മുടക്കിയതെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ഫയൽ ചീഫ് ഓഫീസിന് കൈമാറിയിട്ടുണ്ട്. ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലികളിലായതിനാൽ കാലതാമസം നേരിട്ടതാണെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.