വിഴിഞ്ഞം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 17-കാരനെ പോലീസ് അറസ്റ്റു ചെയ്തു. മാറനല്ലൂർ കുവളശ്ശേരി സ്വദേശിയെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

ആറുമാസം മുമ്പാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റു ചെയ്ത‌ത്. ജുവനൈൽ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.