കിളിമാനൂർ : പോങ്ങനാട് ദ്രോണ സ്പോർട്സ് ഹബ്ബ് പോങ്ങനാട് മിനി സ്റ്റേഡിയത്തിൽ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 8-ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം അംഗം കെ.അജയൻ ഉദ്ഘാടനം ചെയ്യും. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ.മനോജ് അധ്യക്ഷനാകും.