തിരുവനന്തപുരം : ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു വിജയം.

വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് യു.ഡി.എഫിൽനിന്ന്‌ എൽ.ഡി.എഫ്. പിടിച്ചെടുത്തു. സി.പി.ഐ.യിലെ എസ്.രവികുമാർ 45 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്തതും പൊന്നാംചുണ്ടിലാണ്.

തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡിൽ എൽ.ഡി.എഫ്. (സി.പി.എം.) സ്ഥാനാർത്ഥി ക്ലൈനസ് റൊസാരിയോ 1490 വോട്ടിനാണ് വിജയിച്ചത്.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട് എൽ.ഡി.എഫ്. നിലനിർത്തി. 463 വോട്ടിനാണ് എൽ.ഡി.എഫ്.(സി.പി.എം.) സ്ഥാനാർത്ഥി ആർ.പി.നന്ദുരാജ് വിജയിച്ചത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ എൽ.ഡി.എഫിലെ(സി.പി.എം.) മലയിൽകോണം സുനിൽ 1630 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

സ്‌കോൾ കേരള ഓറിയന്റേഷൻ ക്ലാസുകൾ

തിരുവനന്തപുരം : സ്‌കോൾ കേരള വഴി ഹയർ സെക്കൻഡറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2020 -22 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിെന്റ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസുകൾ 12, 19 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെടണം. 0471 2572990, 9895527970.