ആറ്റിങ്ങൽ : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട് ഡിവിഷൻ എൽ.ഡി.എഫ്. നിലനിർത്തി. സി.പി.എമ്മിലെ ആർ.പി.നന്ദുരാജ് 463 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ആകെ 11992 വോട്ടർമാരാണ് ഡിവിഷനിലുണ്ടായിരുന്നത്.

തപാൽ വോട്ടുൾപ്പെടെ 7482 വോട്ടുകൾ പോൾചെയ്തു. 25 തപാൽ വോട്ടുണ്ടായിരുന്നതിൽ ഒരുവോട്ട് അസാധുവായി.

ആർ.പി.നന്ദുരാജ് 3672 വോട്ടും യു.ഡി.എഫിലെ കോരാണി ഷിബു 3209 വോട്ടും ബി.ജെ.പി.യിലെ ഷീബ ടി.എൽ. 600 വോട്ടും നേടി. ഈ ഡിവിഷനിൽ നിന്ന് 2020 ൽ തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഒ.എസ്.അംബിക നിയമസഭാംഗമായതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 13 ഡിവിഷനുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ്.-12, യു.ഡി.എഫ്.-01 എന്നിങ്ങനെയാണ് കക്ഷിനില.