തിരുവനന്തപുരം : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുതുതായി സ്ഥാപിച്ച ലിഫ്റ്റ് പ്രവർത്തനമാരംഭിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും താഴത്തെ നിലയിലുള്ള സി.ടി.സ്‌കാനിലേക്ക്‌ ഇനി മുതൽ രോഗികളെ പുതിയ ലിഫ്റ്റിലൂടെ എളുപ്പത്തിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും കഴിയും.

ഗുരുതരമായി പരിക്കേറ്റ രോഗികളെ താഴത്തെ നിലയിൽ സ്‌കാനിങ്ങിനായി കൊണ്ടുപോകുന്നതിന് ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പുതിയ ലിഫ്റ്റ് പ്രവർത്തനസജ്ജമായതോടെ ഇതിനു പരിഹാരമായി. പുതിയ അത്യാഹിത വിഭാഗം നവംബർ 15-നാണ് പ്രവർത്തനമാരംഭിച്ചത്.