വർക്കല : പാളയംകുന്ന് ഗവ. എച്ച്.എസ്.എസിൽ യു.പി.വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച 1.30-ന് സ്‌കൂളിൽ നടക്കും.

ചിറയിൻകീഴ് : മംഗലപുരം ഗവ. എൽ.പി.സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 9.30-ന്. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ചിറയിൻകീഴ് : കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക തസ്തികയിലേക്ക്‌ ഒരൊഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.