വിതുര : അച്ഛൻ മരിച്ച് മൂന്നാംനാൾ മകൻ ഹൃദയാഘാതത്താൽ മരിച്ചു. വിതുര കട്ടയ്ക്കാലിൽ വീട്ടിൽ ബാലകൃഷ്ണൻ നായരും (91) മകൻ സുദർശൻ നായരു(65)മാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ബാലകൃഷ്ണൻ നായർ മരിച്ചത്. തിങ്കളാഴ്ച സുദർശനൻ നായർ മരിച്ചു. പരേതയായ ദേവകിയമ്മയാണ് ബാലകൃഷ്ണൻ നായരുടെ ഭാര്യ. രാധകുമാരി, പദ്മകുമാരി, കോമളം എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: സരസ്വതിയമ്മ, ബാലൻ, രാജൻ, വിജയൻ.

സരസ്വതിയമ്മയാണ് സുദർശനൻ നായരുടെ ഭാര്യ. മക്കൾ: ഹരീഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: അഖില, സൂര്യ. ഇരുവരുടെയും സഞ്ചയനം തിങ്കളാഴ്ച രാവിലെ 9-ന്