ആനാട് : കോൺഗ്രസിന്റെ ജീവകാരുണ്യ പരിപാടിയുടെ ഭാഗമായി നിർധനകുടുംബത്തിലെ ഭിന്നശേഷിക്കാരായ രണ്ടു അമ്മമാർക്ക് വീടുവച്ചു നൽകി.

ആനാട് പഞ്ചായത്തിലെ വഞ്ചുവം കൂപ്പ് കോളനിയിലാണ് വീട് നിർമിച്ചത്.

കോൺഗ്രസ് നേതാവ് എസ്.മുജീബിന്റെ നേതൃത്വത്തിലായിരുന്നു വീടിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നത്.

കഴിഞ്ഞദിവസം രാവിലെ നടന്ന ഗൃഹപ്രവേശച്ചടങ്ങിൽ കെ.പി.സി.സി. എക്‌സിക്യുട്ടീവ് അംഗം ഇ.ഷംസുദ്ദീൻ താക്കോൽദാനം നടത്തി. ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയിൽ ഇവർ കഴിയുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ വീടുനിർമാണം ഏറ്റെടുത്തത്. ചടങ്ങിൽ തെന്നൂർ നസീം, പാണയം ജലീൽ, അബ്ദുൽ സലാം, ഷീജാബീവി, വിൻസെന്റ്, ഷാഹുൽ എന്നിവർ ആശംസ നേർന്നു.