ചിറയിൻകീഴ് : പശ്ചിമബംഗാളിൽ ബി.ജെ.പി. പ്രവർത്തകർക്കുനേരേ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ മണ്ഡലം പ്രസിഡന്റ് ഹരി ജി. ശാർക്കര ഉദ്ഘാടനം ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കിഴുവിലം പഞ്ചായത്തിൽ നടത്തിയ പരിപാടിയിൽ കിഴുവിലം പഞ്ചായത്ത് സമിതി പ്രസിഡന്റ് വിജയകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിജീഷ്, മണ്ഡലം ഭാരവാഹികളായ മുല്ലശ്ശേരി അനിൽകുമാർ, സുഗുണൻ, പഞ്ചായത്ത് സമിതി ഭാരവാഹികളായ അനീഷ്, സന്തോഷ് നാലുമുക്ക്, വികാസ് വി. നായർ, തുളസി പെരുങ്ങുഴി, ബിജു നെല്ലിമൂട്, ഷിബു പാണാശ്ശേരി, പ്രകാശൻ കൂന്തള്ളൂർ, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.