തിരുവനന്തപുരം : ഡൽഹിയിൽനിന്ന് 15 ടൺ ഒാക്സിജൻ തിരുവനന്തപുരത്ത് എത്തിച്ചു. വ്യാഴാഴ്ച രാത്രിയോടെ വ്യോമസേനയുടെ ഐ.എൽ. 76 വിമാനത്തിലാണ് ഓക്സിജൻ എത്തിച്ചത്.

180 സിലിണ്ടറുകളിലായാണ് ഒാക്സിജൻ കൊണ്ടുവന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

വിമാനത്തിൽനിന്ന് ഇറക്കിയ സിലിൻഡറുകൾ രാത്രി 12.30-ഒാടെ ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.

കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ഉടനെത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.