തിരുവല്ലം : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ അറസ്റ്റുചെയ്തു. തിരുവല്ലം മേനിലം സരസ്വതി ഭവനിൽ ഗോപകുമാറിനെ (55) ആണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നവംബർ 27-നായിരുന്നു പെൺകുട്ടിയെ ഇയാൾ പീഡനത്തിന് വിധേയമാക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇയാളെ ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്നായിരുന്നു പിടികൂടിയത്.

ഫോർട്ട് അസി.കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിൽ തിരുവല്ലം ഇൻസ്‌പെക്ടർ സുരേഷ് വി.നായർ, എസ്.ഐ. സതീഷ്‌കുമാർ, എ.എസ്.ഐ. പ്രിയദേവ്, സി.പി.ഒ. രാജീവ് കുമാർ എന്നിവരാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.