നെയ്യാറ്റിൻകര : കേരള സാംബവ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ബി.ആർ.അംബേദ്കർ അനുസ്മരണവും പ്രവർത്തകയോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് മുഖത്തല ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര മോഹനൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡി.ആർ.വിനോദ് മുഖ്യപ്രഭാഷണം നടത്തി. ജയശ്രീ, അമ്പൂരി ഗോപൻ, ജി.ശിശുപാലൻ, അച്ചൻകുഞ്ഞ്, പി.കെ.ശ്യാംലാൽ, മരുതൂർ ബിജോയ്, എസ്.സുമേഷ്, ശരത്ചന്ദ്രൻ, ഡി.വിജയൻ എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികൾ: എ.കെ.ഷാജി സാമ്പവർ(പ്രസിഡന്റ്), ജി.ശിശുപാലൻ(സെക്രട്ടറി), കൊറ്റാമം സന്തോഷ് (ഖജാൻജി).