കോവളം : എസ്.എൻ.ഡി.പി. യോഗത്തിന്റെയും ട്രസ്റ്റിന്റെയും തലപ്പത്തേക്ക് വെള്ളാപ്പള്ളി നടേശനെത്തിയതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം കോവളം യൂണിയൻ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ, വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ, കൗൺസിലർമാരായ സനിൽ, ഡോ. നന്ദകുമാർ, സി.ഷാജിമോൻ, വനിതാസംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാ മധു തുടങ്ങിയവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് എത്തിയതിന്റെ രജതജൂബിലിക്ക് എസ്.എൻ.ഡി.പി. യോഗം കോവളം യൂണിയൻ സംഘടിപ്പിച്ച പരിപാടി മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുന്നു