തിരുവനന്തപുരം : റെയിൽവേ പോലീസിലെ ഒരു ഉദ്യോഗസ്ഥനും കോർപ്പറേഷൻ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന വെള്ളറട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
പൂന്തുറയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ ജോലിയുണ്ടായിരുന്ന ബിൽ കളക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇദ്ദേഹം കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഓഫീസിലെത്തിയിരുന്നു.
ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട ചില ഫയലുകളും രേഖകളും കൈമാറാനാണ് സ്രവപരിശോധനയ്ക്കു ശേഷം കോർപ്പറേഷൻ ഓഫീസിലെത്തിയത്.
ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽപ്പെട്ട ജീവനക്കാരോടു നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.