വിഴിഞ്ഞം : രണ്ടാംഘട്ട കോവിഡ് വ്യാപനം തീവ്രമാകുന്നതിനെ തുടർന്ന് വിഴിഞ്ഞം മീൻവ്യാപാര കേന്ദ്രത്തിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി.

വിവിധയിടങ്ങളിൽ നിന്ന് ആളുകൾ മീൻവാങ്ങാനെത്തുന്നുണ്ട്. ഇതേ തുടർന്നാണ് വിഴിഞ്ഞം സിന്ധുയാത്രമാത ഇടവകയുടെ നേതൃത്വത്തിൽ പ്രവേശനകവാടമായ റോഡിൽ പരിശോധന ഏർപ്പെടുത്തിയത്.

ഇവിടേക്ക് വാഹനങ്ങളിലെത്തുന്നവർക്ക് സാനിറ്റൈസർ നൽകിയും ശരീര താപനില നോക്കിയുമാണ് കടത്തിവിടുക. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വിഴിഞ്ഞം മേഖലയിൽ നിരവധിപേർക്ക് രോഗബാധയുണ്ടായിരുന്നു.

മത്സ്യമേഖലയിൽ സർക്കാർനിയന്ത്രണം ബാധകമാക്കിയിട്ടില്ല.

എങ്കിലും രോഗവ്യാപനം തടയുന്നതിനും സുരക്ഷിതമാക്കുന്നതിനുമാണ് പരിശോധന ഏർപ്പെടുത്തിയതെന്ന് ഇടവക സെക്രട്ടറി എൽ.സഹായം അറിയിച്ചു.