പാങ്ങോട് : വസ്തു സംബന്ധമായ തർക്കത്തിൽ ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളി, യുവാവിന് കറിക്കത്തികൊണ്ട് വെട്ടേറ്റു. പാങ്ങോടിനു സമീപം അയിരൂർ സ്വദേശി സുമ(37)നാണ് വെട്ടേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

സുമനും ബന്ധുവുമായി വസ്തുത്തർക്കം മാസങ്ങളായി നിലനിൽക്കുകയും പാങ്ങോട് പോലീസിൽ ഇതു സംബന്ധിച്ച് കേസുകൾ നിലനിൽക്കുകയുമാണ്. തുടർന്ന് ഞായറാഴ്ച രാവിലെ വീണ്ടും സംഘർഷം ഉണ്ടാകുകയും സുമന്റെ ബന്ധുക്കളായ ദമ്പതിമാർ കറിക്കത്തികൊണ്ടു വെട്ടുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.

തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റ സുമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസ തേടി. സംഭവവുമായി ബന്ധപ്പെട്ട് സുമനും ഭാര്യയുമുൾപ്പെടെ ഇരുകൂട്ടർക്കെതിരേയും കേസെടുത്തതായി പാങ്ങോട് സി.ഐ. ഫിലിപ്പ് സാം അറിയിച്ചു.