നെയ്യാറ്റിൻകര : കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് ദിനാഘോഷങ്ങളുടെ ഭാഗമായി മേയ്ദിന സന്ദേശവും പതാക ഉയർത്തലും സംഘടിപ്പിച്ചു. കോവിഡ് ചട്ടങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

സി.ഐ.ടി.യു. ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി മേയ് ദിന സന്ദേശം നൽകി. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എസ്.സാബു അധ്യക്ഷനായി.

സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം സുശീലൻ മണവാരി, അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എൻ.കെ.രഞ്ജിത്ത്, ടി.ഐ.സതീഷ്‌കുമാർ, ജെ.കെ.ജയിൻ, സുകു, സുരേഷ് കുമാർ, എം.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.