തിരുവനന്തപുരം : പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് ധർണ നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വൈ.വിജയൻ, ട്രഷറർ ധനീഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, ജോഷി ബാസു, കുട്ടപ്പൻ നായർ, കല്ലയം ശ്രീകുമാർ, ഷിറാസ് ഖാൻ, ഗോപകുമാർ, വെള്ളനാട് സുകു, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.