നെടുമങ്ങാട് : നെടുമങ്ങാട് അഖിലഭാരതീയ വിശ്വകർമ മഹാസഭ ജില്ലാസമ്മേളനം നടന്നു.

സംസ്ഥാന കൺവീനർ വി.എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ദേശീയ കമ്മിറ്റി അംഗം ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി മണിക്കുട്ടൻ, ലതകുമാരി, സി.ദേവരാജൻ, പി.കെ.ജയൻ, ജഗദമ്മ, രതീഷ് തേക്കട, ബിജു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എസ്.രതീഷ് തേക്കട (പ്രസിഡന്റ്‌) ബിജു കൃഷ്ണൻ (ജനറൽ സെക്രട്ടറി), വി.ദേവരാജൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.