ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്.
23 പോലീസുകാർക്കാണ് തിങ്കളാഴ്ച വലിയകുന്ന് താലൂക്കാശുപത്രിയിൽ കോവിഡ്-19 ആന്റിജൻ പരിശോധന നടത്തിയത്. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.
30-ന് പരിശോധന നടത്തിയ 24 പേരുടെ ആർ.ടി.പി.സി.ആർ. ഫലവും നെഗറ്റീവാണ്.
ഡിവൈ.എസ്.പി. ഓഫീസിലെ ജീവനക്കാരിൽ കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെല്ലാം ആറ്റിങ്ങൽ നഗരസഭാപരിധിക്ക് പുറത്ത് താമസിക്കുന്നവരാണ്.
കിളിമാനൂർ പോലീസ് മോഷണക്കേസിൽ അറസ്റ്റു ചെയ്യുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത പ്രതിയെ ആറ്റിങ്ങൽ ഡിവൈ.എസ്.പി. ഓഫീസിൽ കൊണ്ടുവന്നിരുന്നു. ഇയാളിൽ നിന്നാകാം ഡിവൈ.എസ്.പി. ഓഫീസിലെ ജീവനക്കാർക്ക് രോഗം പകർന്നതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് പറഞ്ഞു.