പാറശ്ശാല : പാറശ്ശാല നിയോജകമണ്ഡലത്തിലെ കോവിഡ് കേസുകൾ സംബന്ധിച്ച കണക്കുകളിൽ അവ്യക്തതയെന്ന് ആരോപണവുമായി ബി.ജെ.പി. രംഗത്ത്. ഏകീകൃതമായി മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകൾ എവിടെയും ലഭ്യമല്ലായെന്നും അതതു പഞ്ചായത്തുകളിൽ അന്നന്ന് പുറത്തുവിടുന്ന കണക്കുകളാണ് ലഭിക്കുന്നത്. ഇതിൽ തന്നെ അവ്യക്തതകളാണെന്ന പരാതിയുള്ളതായി ബി.ജെ.പി. ആരോപിക്കുന്നു.
അതിർത്തി പഞ്ചായത്തുകളായ പാറശ്ശാല, കുന്നത്തുകാൽ, വെള്ളറട, അമ്പൂരി എന്നിവിടങ്ങളിൽ രോഗബാധ കൂടുകയാണ്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പാറശ്ശാല നിയോജക മണ്ഡലത്തിലെ മൊത്തം കോവിഡ് രോഗബാധിതർ, നിലവിൽ ചികിത്സയിലുള്ളവർ, രോഗമുക്തരായവർ എന്നിവരുടെ കൃത്യമായ കണക്കുകൾ പുറത്തുവിടാൻ എം.എൽ.എ. ആരോഗ്യവകുപ്പുമായും പഞ്ചായത്ത് അധികൃതരുമായും ബന്ധപ്പെട്ട് സംവിധാനമുണ്ടാക്കണമെന്ന് ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ ആവശ്യപ്പെട്ടു.