തിരുവനന്തപുരം : പാചകവാതക, ഇന്ധന വിലവർധനവിനെതിരേ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജി.പി.ഒ.യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന രക്ഷാധികാരി ജി.സുധീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.

അടിക്കടിയുള്ള പാചകവാതക ഇന്ധന വിലവർധനകൾ ഇരുട്ടടിയാണെന്നും ഇതുമൂലം നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജയധരൻ നായർ, സെക്രട്ടറി ബി.വിജയകുമാർ, ട്രഷറർ ഒ.കെ. ഖാലിദ്, വർക്കിങ്‌ പ്രസിഡന്റുമാരായ ബി.മധുസൂദനൻ നായർ, പി.എസ്.സജീവ്കുമാർ, കൺവീനർമാരായ നിസാം, അനു കുഞ്ചപ്പൻ എന്നിവർ സംസാരിച്ചു.