കാട്ടാക്കട : കള്ളിക്കാട് മൈലക്കരയിൽ സി.പി.എം. നേതാവും യുവധാര സാംസ്കാരിക സമിതി രക്ഷാധികാരിയുമായിരുന്ന പി.രാമകൃഷ്ണക്കുറുപ്പ് സ്മാരക ഗ്രന്ഥശാല തുറന്നു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യും തുടർന്ന് ചേർന്ന സ്മൃതിസായാഹ്നം ഐ.ബി.സതീഷ് എം.എൽ.എ.യും ഉദ്‌ഘാടനം ചെയ്തു.

യുവധാര പ്രസിഡന്റ്‌ സി.സുജു അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ മുഖ്യാതിഥിയായി. രജിത്ത് കെ.ആർ., ആതിര ഗോപൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.