നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പഞ്ചലോഹത്തിലുള്ള ബലിബിംബ പ്രതിഷ്ഠ മാറ്റി പകരം വെള്ളിയിലെ വിഗ്രഹം പണിയുന്നതിൽ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകൾ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർക്ക് പരാതി നൽകി. പ്രതിഷേധം തുടരുമെന്ന് ഭാരവാഹികളായ ആർ.ഗോപകുമാർ പ്രസിഡന്റ്, കോയിക്കൽ സൂരജ് എന്നിവർ പറഞ്ഞു.