നാഗർകോവിൽ : കൊല്ലങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനബ്‌ഭരണി തൂക്ക മഹോത്സവം ഒമ്പതിന് കൊടിയേറും. ഇക്കുറി കർശന കോവിഡ് നിയന്ത്രണങ്ങളോടെയാണ്‌ ഉത്സവച്ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന്‌ ദേവസ്വം സെക്രട്ടറി വി.മോഹൻകുമാർ അറിയിച്ചു.

ദേവസ്വം പ്രസിഡന്റ് വി.സദാശിവൻ നായർ, വൈസ് പ്രസിഡന്റ് എസ്.പ്രേകുമാർ, ജോയന്റ് സെക്രട്ടറി എസ്.ബിജു കുമാർ, ട്രഷറർ കെ.സൂര്യദേവൻ തമ്പി ഉൾപ്പെടെയുള്ള ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 5.30-ന് ഗണപതിഹോമം, ഏഴിന് ആചാരാനുഷ്ഠാനങ്ങളോടെ വെങ്കഞ്ഞി ക്ഷേത്രത്തിലേക്ക് കൊടിമര ഘോഷയാത്ര, 8.30-ന് ദേവി പുറത്തെഴുന്നള്ളത്, വൈകുന്നേരം 4.30-ന് ദേവി തൂക്ക മുടിപ്പുരയിലേക്ക് എഴുന്നള്ളും, രാത്രി ഏഴിന് തൃക്കൊടിയേറ്റ്, എട്ടിന് തൂക്ക മഹോത്സവം ഉദ്ഘാടന സമ്മേളനം, രാത്രി 10-ന് നാടകം. 18-ന് രാവിലെ അഞ്ചിന് ദേവി പച്ചപ്പന്തലിലേക്ക് എഴുന്നള്ളും. 6.30-ന് തൂക്കനേർച്ച ആരംഭിക്കും.