തിരുവനന്തപുരം : പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനും സംയുക്തമായി ബിച്ചു തിരുമല അനുസ്മരണം സംഘടിപ്പിച്ചു ടി.പി.ശാസ്തമംഗലം, സംവിധായകൻ അനിയൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. പു.ക.സ. ജില്ലാ പ്രസിഡന്റ് കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷനായി. പു.ക.സ. ജില്ലാ സെക്രട്ടറി സി.അശോകൻ, മുണ്ടശ്ശേരി ഫൗണ്ടേഷൻ സെക്രട്ടറി വി.രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.