ആറ്റിങ്ങൽ : അഖിലേന്ത്യാ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ആറ്റിങ്ങൽ പോസ്‌റ്റോഫീസിനു മുന്നിൽ ധർണ നടത്തി.

സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. എം.മുരളി അധ്യക്ഷനായി. ജി.സുഗുണൻ, അഞ്ചുതെങ്ങ്‌ സുരേന്ദ്രൻ, അനിൽ കാരേറ്റ്, വിജയൻ, എസ്.രജു, സി.പ്രഭാകരൻ, എസ്.എ.ഹാരീസ് എന്നിവർ പങ്കെടുത്തു.

പെൻഷൻബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, തൊഴിലാളികളുടെ സെസ് നിയമം സംരക്ഷിക്കുക, നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന നടത്തുന്ന പണിമുടക്കിന്റെ ഭാഗമായിട്ടാണ് ധർണ നടത്തിയത്.