ബാലരാമപുരം : എൽ.ഡി.എഫ്. നെല്ലിമൂട് വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ മന്ത്രി ഡോ. എ.നീലലോഹിതദാസൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. നെല്ലിമൂട് മേഖലാ കൺവീനർ അരങ്ങൽ വിജയൻ അധ്യക്ഷനായി. ജനതാദൾ എസ്. ജില്ലാ സെക്രട്ടറി വി.സുധാകരൻ, നെല്ലിമൂട് വാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി ടി. സദാനന്ദൻ, ബ്ലോക്ക് സ്ഥാനാർഥി അശ്വതി ചന്ദ്രൻ, ജില്ലാ സ്ഥാനാർഥി വി.ബി.രാജൻ തുടങ്ങിയവർ സംസാരിച്ചു.