തിരുവനന്തപുരം : മൂല്യബോധം നഷ്ടപ്പെടാതെയുള്ള കലാ-സാംസ്‌കാരിക മുന്നേറ്റമാണ് കേരള സമൂഹത്തിനാവശ്യമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഡോ. എൻ.എ.കരീം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. എൻ.എ.കരീം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം പ്രഭാവർമയ്ക്ക് സമ്മാനിച്ചു. എ.സുഹൈർ ഡോ. എൻ.എ.കരീം അനുസ്മരണപ്രഭാഷണം നടത്തി. ഇ.എം.നജീബ് അധ്യക്ഷനായി. എം.എസ്.ഫൈസൽഖാൻ, ഡോ. കായംകുളം യൂനുസ്, ഡോ. അജയപുരം ജ്യോതിഷ് കുമാർ, ഡോ. ഷൈജു, ഡേവിഡ് ആൽഫി തുടങ്ങിയവർ സംസാരിച്ചു.