കിളിമാനൂർ : അയൽവാസിയുടെ ബൈക്ക് തീ വച്ച് നശിപ്പിച്ചയാൾ അറസ്റ്റിൽ. പോങ്ങനാട് കാട്ടുചന്ത കക്കോട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ അജി (29) ആണ് അറസ്റ്റിലായത്. അയൽക്കാരനായ ചരുവിള പുത്തൻ വീട്ടിൽ അരുണിന്റെ ബൈക്ക് ആവശ്യപ്പെട്ടത് നൽകാത്തതിന്റെ വിരോധത്തിൽ തീയിട്ടു നശിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ബൈക്ക് ഉടമ അരുണിന്റെ പരാതിയെ തുടർന്ന് കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ്, എസ്.ഐ. ടി.ജെ.ജയേഷ്, ഗ്രേഡ് എസ്.ഐ. മാരായ സവാദ് ഖാൻ, സുരേഷ് കുമാർ, എ.എസ്.ഐ. ഷജിം, സി.പി.ഒ. മാരായ റിയാസ്, വിനീഷ്, സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.