പാങ്ങോട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പാങ്ങോട് കൃഷിഭവൻ പരിധിയിൽ ജൈവകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. ആയിരം വർഷം പഴക്കമുള്ള പരമ്പരാഗത കൃഷിരീതികളായ വൃക്ഷ ആയുർവേദം, പരസ്ഥിതി അധിഷ്ഠിത വിള സംരക്ഷണം, ജൈവകൃഷി പാക്കേജ് തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. കുറഞ്ഞത് അഞ്ച് സെന്റ് പുരയിടമെങ്കിലുമുള്ള കൃഷി ചെയ്യാൻ താൽപ്പര്യമുള്ള കർഷകർ മാർച്ച് 9-നു മുൻപ് പാങ്ങോട് കൃഷി ഓഫീസുമായി ബന്ധപ്പെടണം.