നെയ്യാറ്റിൻകര : ശമ്പള പരിഷ്‌കരണം ഉടനടി നടപ്പിലാക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, എം-പാനൽ ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി. അസോസിയേഷൻ അനിശ്ചിതകാല പണിമുടക്കിന്. പണിമുടക്കിന്റെ പ്രചാരണാർഥം അസോസിയേഷൻ തിരുവനന്തപുരം സൗത്ത്, നോർത്ത്, വെസ്റ്റ് ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ തെക്കൻ മേഖലാ സമരപ്രചാരണ ജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി.

തെക്കൻ മേഖലാ സമരപ്രചാരണ ജാഥ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എസ്.സാബു അധ്യക്ഷനായി.

സി.ഐ.ടി.യു. ദേശീയ കൗൺസിൽ അംഗം വി.കേശവൻകുട്ടി, സി.പി.എം. ഏര്യാ സെക്രട്ടറി ടി.ശ്രീകുമാർ, സി.ഐ.ടി.യു. ഏര്യാ പ്രസിഡന്റ് എൻ.എസ്.ദിലീപ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.ജിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.

സുശീലൻ മണവാരി, ശ്രീദേവി, സുരേഷ് ബാബു, ഇ.സുരേഷ് എന്നിവരാണ് ജാഥാംഗങ്ങൾ.