വർക്കല : ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജയ്പുർ ഫൂട്സ് യു.എസ്.എ. ചാപ്റ്റർ അഞ്ച് ഓക്സിജൻ കോൺസൺട്രേറ്ററുകൾ സംഭാവനയായി നൽകി. സമർപ്പണ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഓരോ നിമിഷവും വർധിച്ചുവരുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ മന്ത്രിയിൽനിന്ന്‌ ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഏറ്റുവാങ്ങി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി. ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് രാമൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജെ.ബി.ആദിഷ് എന്നിവർ സംസാരിച്ചു.