ആര്യനാട് : വൈദ്യുതിമേഖല സ്വകാര്യവത്‌കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരേ ഗൃഹാങ്കണ പ്രതിഷേധജ്വാല നടത്തി. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഗൃഹാങ്കണ പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.