ആര്യനാട് : ഒറ്റയ്ക്കുതാമസിക്കുന്ന സ്ത്രീയുടെ വീട്ടിൽനിന്നു 45,000 രൂപ മോഷണംപോയി. ഇഞ്ചപ്പുരി ആനക്കോട്ട് വീട്ടിൽ അംബുജാക്ഷി (75) യുടെ വീട്ടിലാണ് മോഷണം നടന്നത്.

അംബുജാക്ഷി കോട്ടയ്ക്കകത്ത് താമസിക്കുന്ന മകളുടെ വീട്ടിൽ പോയിട്ട് ശനിയാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പിൻവശത്തെ വാതിൽ തുറന്നാണ് കള്ളൻ അകത്ത് കയറിയത്.

ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി.