കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് 10 കട്ടിലും തലയണകളും സൗജന്യമായി ലഭിച്ചു.
ആറ്റിങ്ങൽ വൈസ്‌മെൻസ് ക്ലബ്ബാണ് ഇവ സംഭാവനയായി നൽകിയത്. പ്രസിഡന്റ് ബാബു പണിക്കർ, സെക്രട്ടറി ഹരിലാൽ എന്നിവർ ചേർന്ന് കൈമാറി. കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് സംഭാവനയായി നൽകിയ ഫ്രിഡ്ജ് സെക്രട്ടറി മുരുകൻ കൈമാറി. കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എൻ.വി. ഹയർ സെക്കൻഡറി സ്‌കൂളിലാണ് കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്.