കോവളം : പാകിസ്താനിലേക്കും സൗദിയിലെ ജുബൈയിലേക്കും പോകുന്ന രണ്ട് ടാങ്കർ കപ്പലുകൾ ക്രൂ ചെയ്‌ഞ്ചിനായി വിഴിഞ്ഞമടുത്തു. സിങ്കപ്പുരിൽനിന്നു പുറപ്പെട്ട് സൗദിയിലേക്കു പോകുന്ന എസ്.ടി.ഐ. ലോറിനും മലേഷ്യയിൽനിന്നു പുറപ്പെട്ട് പാകിസ്താനിലേക്കു പോകുന്ന ജെ.ബി.യു. സഫയറുമാണ് ശനിയാഴ്ച വിഴിഞ്ഞത്തെ പുറംകടലിലെത്തിയത്. രാസവസ്തുക്കളും ഇന്ധനവുമായാണ് കപ്പലുകൾ പോകുന്നത്.

തുറമുഖവകുപ്പ്, കസ്റ്റംസ്, ഇമിഗ്രേഷൻ, കോസ്റ്റൽ പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രൂ ചെയ്ഞ്ച് നടന്നത്. രാവിലെ എത്തിയ കപ്പലുകൾ 11.30ഓടെ വിഴിഞ്ഞം തീരം വിട്ടു. ഇനി നാലിനും ഏഴിനും കപ്പലുകളെത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.